Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly Embody

Kannur

വ​യോ​ജ​ന​ങ്ങ​ൾ അ​നു​ഭ​വ​സ​മ്പ​ത്തി​ന്‍റെ നി​റ​വ്: ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല

ക​ണ്ണൂ​ർ: ലോ​ക വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ​എ​ൽ​സി​എ) ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും വേ​ണ്ടി ജീ​വി​ത​ത്തി​ന്‍റെ ന​ല്ല വ​ർ​ഷ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച വ​യോ​ജ​ന​ങ്ങ​ൾ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​ല​മ​തി​ക്കാ​നാ വാ​ത്ത അ​നു​ഭ​വ​സ​മ്പ​ത്തും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രു​മാ​ണെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.
വ​യോ​ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും അ​വ​രു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. വ​യോ​ജ​ന​ങ്ങ​ളു​ടെ ക​രു​ത​ലി​നും ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നു​മാ​യി ഒ​രു വ​കു​പ്പ് ത​ന്നെ കേ​ര​ള സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​ത് ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല പ​റ​ഞ്ഞു.
കെ​എ​ൽ​സി​എ ക​ണ്ണൂ​ർ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി അ​നു​ഗ്ര​ഹ​ഭാ​ഷ​ണം ന​ട​ത്തി.

മോ​ൺ ഡോ. ​ജോ​യ് പൈ​നാ​ട​ത്ത്, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​സി​ൽ പീ​റ്റ​ർ, ര​തീ​ഷ് ആ​ന്‍റ​ണി, ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ പ്രി​ൻ​സി, കെ.​എ​ച്ച്. ജോ​ൺ, സു​രേ​ഷ് ബാ​ബു, പ്രീ​ത സ്റ്റാ​ൻ​ലി, ബാ​ബു ഡി​ക്രൂ​സ്, ലെ​സ്ലി ഫെ​ർ​ണാ​ണ്ട​സ്, ചാ​ൾ​സ് ഗി​ൽ​ബ​ർ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up